തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നതു വിചാരണപോലും നടത്താതെ സിബിഐ ഉപേക്ഷിച്ച കേസിനെക്കുറിച്ചാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്ഷാ നാലു ദിവസം തടവിൽ കിടന്നുവെന്നതു ശരിയാണ്. വ്യാജ ഏറ്റുമുട്ടൽ കേസിൽ തിരിച്ചടി നേരിട്ടതോടെ രാഹുലും പ്രിയങ്കയും ആ കേസ് ഉപേക്ഷിച്ചു. ആ കേസാണ് പിണറായി വീണ്ടും എടുത്തുകൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൊന്നാനി മണ്ഡലത്തിലോ കുറ്റ്യാടി മണ്ഡലത്തിലോ ഹിന്ദുനാമ ധാരിയെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയുടെ നേതാവാണ് അമിത്ഷാ വർഗീയതയുടെ ആൾരൂപമായെന്ന് ആക്ഷേപിക്കുന്നത്. മാധ്യമ പ്രവർത്തകരായ എസ് വി പ്രദീപിന്റെയും കെഎം ബഷീറിന്റെയും ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം എവിടെയെത്തിയെന്നും അദ്ദേഹം ചോദിച്ചു.