Home State ഐ ഫോൺ വിവാദം; സിം വിനോദിനിയുടേത്; ഫോൺ ബിനീഷ് ഉപയോഗിച്ചു

ഐ ഫോൺ വിവാദം; സിം വിനോദിനിയുടേത്; ഫോൺ ബിനീഷ് ഉപയോഗിച്ചു

0

തിരുവനന്തപുരം: യൂണിറ്റാക്ക് എംഡി സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നു. ഫോൺ കുറച്ചുനാൾ ബിനീഷ് കോടിയേരി ഉപയോഗിച്ചിരിക്കാമെന്ന സൂചന കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

അമ്മ വിനോദിനിയുടെ പേരിലുള്ള സിം ബിനീഷാണ് ഉപയോഗിച്ചതെന്ന സംശയം കസ്റ്റംസിന് ഉണ്ട്. ഈ സിമ്മിലെ ഫോൺ കോളുകളാണ് ഫോൺ ബിനീഷായിരിക്കാം ഉപയോഗിച്ചതെന്ന് കസ്റ്റംസ് സംശയിക്കാൻ കാരണം. ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകൾ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ചോദ്യം ചെയ്യലിന് വിനോദിനി ബുധനാഴ്ച ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടിസ് നൽകാനാണ് കസ്റ്റംസ് തീരുമാനം. ഫോൺ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിനു ശേഷമാകും തുടർനടപടി.

അതേസമയം ഐഫോണുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാൻ ഇഡിയുടെ കൊച്ചി, ബംഗളൂരു യൂണിറ്റുകൾ തയാറെടുക്കുകയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here