നിയന്ത്രണങ്ങൾ ലംഘിച്ചാൽ സൂപ്പർ ലോക്ക് ; മസക്കലി കേൾക്കണം; ജയ്പുർ പോലീസിനെ ഭയന്ന് ജനങ്ങൾ

ജയ്‌പൂർ : ലോക്ക്ഡൗൺ ലംഘിക്കുന്ന ആളുകളെ ലോക്ക് ചെയ്ത് മസക്കലി 2.0 കേൾപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ജയ്പൂർ പോലീസ്. ജനം വെറുത്ത മസക്കലി പോലീസ് പീഡന ആയുധമാക്കിയതോടെ ജനത്തിന് ഭയമായി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മസക്കലി 2.0 യുടെ പുതിയ പതിപ്പിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ടി-സീരീസാണ് ഗാനം പുറത്തിറക്കിയത്. ഇതിനോടകം ഗാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. യാഥാർത്ഥ മസക്കലി ആരാധകരിൽ നിന്നാണ് പാട്ടിനെതിരെ പ്രതിഷേധം ശക്തമായത്. 

അതേസമയം ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കായി ഗാനം ഒരു താഴ്ന്ന പീഡന ഉപകരണമായി ഉപയോഗിക്കുകയാണ് ജയ്പൂർ പോലീസ്.

2.0 യുടെ പുതിയ പതിപ്പ് വിവാദമായതോടെ പരോക്ഷ വിമർശനവുമായി  സാക്ഷാൽ എആർ റഹ്‌മാനും രംഗത്ത് എത്തിയിരുന്നു. വലിയൊരു കൂട്ടമാളുകൾ ഉറക്കമില്ലാതെ കഷ്‌ടപ്പെട്ട് എഴുതുകയും, വീണ്ടും എഴുതുകയും ചെയ്‌ത ഒരു സൃഷ്‌ടിയെ നിലനിർത്തുകയാണ് വേണ്ടതെന്ന് പേരെടുത്ത് പറയാതെ റഹ്‌മാൻ വിമർശിച്ചിരുന്നു. രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ ദില്ലി -6 നായി എ ആർ റഹ്മാൻ സംഗീതം ചെയ്ത ഈ ഗാനം ഇപ്പോൾ തനിഷ് ബാഗ്ചി റീമിക്‌സ് ചെയ്‌ത് ഇറക്കിയത്.