Home Politics മെട്രോമാൻ ഇ ശ്രീധരനെ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി

മെട്രോമാൻ ഇ ശ്രീധരനെ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി

0

തിരുവല്ല: അടുത്തിടെ ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരനെ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിലായിരുന്നു സുരേന്ദ്രൻ്റെ പ്രഖ്യാപനം.

കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കും.
‘ഒരവസരം മെട്രോമാന് ലഭിച്ചാൽ നരേന്ദ്ര മോദിയുടെ വികസനപ്രവർത്തനങ്ങൾ പതിന്മടങ്ങ് നടപ്പാക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് പൂർണ്ണമായി വിശ്വസിക്കുന്നുണ്ട്.

കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാത്തിന് വേണമെന്നുള്ളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കിൽ കൂട്ടപാലായനമായിരിക്കും വരാനിരിക്കുന്നത്. തൊടുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോൾ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികൾ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here