ന്യൂഡെൽഹി : സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 കുതിച്ചുയർന്നപ്പോൾ അഭിമാന നേട്ടം കൊയ്ത് ഐഎസ്ആർഒ. പിഎസ്എൽവി-സി 51 വിക്ഷേപിച്ചു. രാവിലെ 10. 24 ന് ശീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ബഹിരാകാശ ദൗത്യമാണ് ഇത്.
ബ്രസീലിന്റെ ആമസോണിയ 1 ഉം 18 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീത, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎസ്ആർഒയുടെ ദൗത്യങ്ങളിൽ ഏറ്റവും നിർണ്ണായകമായ ഒന്നാണ് പിഎസ്എൽവി-സി 51 ന്റേത്.
ആദ്യമായി ബ്രസീലിയൻ ഉപഗ്രഹം വിക്ഷേപിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എസ്ഐആർഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു. വളരെ മികച്ച ഉപഗ്രഹമാണ് ആമസോണിയ1. ഉപഗ്രഹം നിർമ്മിച്ച ബ്രസീലിയൻ സംഘത്തിന് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.