വ്യക്തിഹത്യ നടത്താൻ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഇറക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

‘വളരെ സംഘടിതമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനമാണിത്. ആളുകളെ മോശക്കാരാക്കുക, വഷളാക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക തുടങ്ങിയവയ്ക്കായി ഒരു സൈബര്‍ ഗുണ്ടാസംഘത്തെ തയാറാക്കിവച്ചിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ ബോധപൂര്‍വം അവഹേളിക്കാനായാണ് ഇത്തരം സൈബര്‍ ആക്രമണം’- ചെന്നിത്തല പറഞ്ഞു.