തിരുവനന്തപുരം: കേരളം ഭരിക്കാൻ ബിജെപിക്ക് കേവല ഭൂരിപക്ഷം വേണ്ടെന്ന വിവാദ പ്രസ്താവനയിൽ ഉറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35-40 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് സുരേന്ദ്രൻ ആർത്തിച്ചു.
ബിജെപിക്ക് കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം വേണ്ട. കോൺഗ്രസിലും സിപിഎമ്മിലും സംഭവിക്കുന്നത് അറിയുന്നവർക്ക് ഞാൻ പറയുന്നത് മനസിലാകുമെന്നും കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു