Home State ഓൾ ഇന്ത്യാ മൂട്ട്​​​ കോർട്ട്​​ ​മത്സരത്തിൽ പ​ങ്കെടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവ്​ തേടി അലൻ ഷുഹൈബ്​

ഓൾ ഇന്ത്യാ മൂട്ട്​​​ കോർട്ട്​​ ​മത്സരത്തിൽ പ​ങ്കെടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവ്​ തേടി അലൻ ഷുഹൈബ്​

0

കൊച്ചി: പന്തീരാംകാവ്​ യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ്​ ജാമ്യവ്യവസ്ഥയിൽ ഇളവ്​ തേടി കോടതിയെ സമീപിച്ചു. മാർച്ചിൽ പോണ്ടിച്ചേരിയിൽ നടക്കുന്ന ഓൾ ഇന്ത്യ മൂട്ട്​​​ കോർട്ട്​​ ​മത്സരത്തിൽ പ​ങ്കെടുക്കാനാണ്​ അനുമതി തേടി എറണാകുളം പ്രത്യേക എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്​. കോടതി 26ന്​ വിധി പറയും.

നേരത്തേ ജാമ്യം അനുവദിച്ചപ്പോൾ കേരളം വിട്ടുപോകാൻ മുൻകൂർ അനുമതി വാങ്ങണമെന്ന്​ നിർദേശമുണ്ടായിരുന്നു.സെപ്​റ്റംബറിലാണ്​ അലൻ ഷുഹൈബിനും ത്വാഹ ഫസലിനും എൻഐഎ കോടതി ജാമ്യം നൽകിയത്​.

പിന്നീട്​ ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി, അലൻ ഷുഹൈബിന്​ ജാമ്യം തുടരാൻ അനുമതി നൽകുകയും ചെയ്​തു. 2019 നവംബർ ഒന്നിനാണ്​ ഇരുവരെയും മാവോവാദി ബന്ധം ആരോപിച്ച്​ അറസ്​റ്റ്​ ചെയ്​തത്​.

LEAVE A REPLY

Please enter your comment!
Please enter your name here