മത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ൽ​യാ​ത്ര ന​ട​ത്തി​, പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് രാഹുൽ ഗാന്ധി

കൊ​ല്ലം: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ് കോ​ൺ​ഗ്ര​സ് നേ​താ​വ് രാഹുൽ ഗാന്ധി. ഒരു മണിക്കൂർ മത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ൽ​യാ​ത്ര ന​ട​ത്തി​യ രാ​ഹു​ൽ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ന് പു​ല​ർ​ച്ചെ കൊ​ല്ലം വാ​ടി തു​റ​മു​ഖ​ത്തു നി​ന്നാ​ണ് രാ​ഹു​ൽ ക​ട​ൽ​യാ​ത്ര​ക്ക് പു​റ​പ്പെ​ട്ട​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ ചെ​ല​വ​ഴി​ച്ച​ ശേ​ഷ​മാ​ണ് തി​രി​കെ​യെ​ത്തി​യ​ത്.

കെസി വേ​ണു​ഗോ​പാ​ല്‍ എം​പി ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ രാ​ഹു​ല്‍ ഗാ​ന്ധി​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ത്തു​ന്ന സം​വാ​ദ പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യാ​രു​ന്ന ക​ട​ൽ​യാ​ത്ര. തുടർന്ന് ആയിരത്തോളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളുമായി രാഹുൽ സംവദിച്ചു.

ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി സർക്കാർ ധാരണയുണ്ടാക്കിയതു സംബന്ധിച്ച ആശങ്കകൾ അവർ പങ്കുവച്ചു. തീരദേശത്തിൻ്റെ പ്രശ്നങ്ങളും പിന്നോക്കാവസ്ഥയും അടക്കമുള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യിരുന്നു രാഹുലിൻ്റെ സന്ദർശനവും സംവാദപ​രി​പാ​ടിയും.