Home National കർണാടകത്തിലെ നിയന്ത്രണം; ഇളവുകൾ നൽകാനാവില്ല, ആർടിപിസിആർ ഫലം നിർബന്ധം; കർണാടക ആരോഗ്യമന്ത്രി

കർണാടകത്തിലെ നിയന്ത്രണം; ഇളവുകൾ നൽകാനാവില്ല, ആർടിപിസിആർ ഫലം നിർബന്ധം; കർണാടക ആരോഗ്യമന്ത്രി

0

ബെംഗളൂരു: കേരളത്തിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണത്തിൽ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കർണാടക ആരോഗ്യമന്ത്രി. യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം നിർബന്ധമാണെന്ന് വ്യക്തമാക്കി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ട്വീറ്റ് ചെയ്തു.

കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം വിദ്യാർത്ഥികളും, ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും, ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

അന്തർസംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ നിർദേശത്തിന് വിരുദ്ധമായ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജി നാളെ കർണാടക ഹൈക്കോടതി പരിഗണിക്കും.

കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ നേരിൽ കണ്ട് വിഷയം അവസാനിപ്പിക്കാനുള്ള ശ്രമം ബിജെപിയും തുടങ്ങി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here