ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കൾ മരിച്ചു

കണ്ണൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കൾ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിൽ വി.കെ ശിവപ്രസാദ് ( 28 ) ഏഴിലോട് പുറച്ചേരിയിലെ ആര്യ ( 21) എന്നിവരാണ് മരിച്ചത്.

ഇക്കഴിഞ്ഞ പത്തൊമ്പതിന് വൈകീട്ടായിരുന്നു ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ.

അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു മരണം. പയ്യന്നൂർ കോളേജ് വിദ്യാർത്ഥിനിയായ ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതെ തുടർന്നാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.