Home State കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേരെ ഗുരുതമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേരെ ഗുരുതമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

0

കോഴിക്കോട്: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കാണ് പൊള്ളലേറ്റത്.

വീട്ടിൽ നിന്ന് തീയുയർന്നതു കണ്ട നാട്ടുകാർ ഇവരെ തീയിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. വീടിന്റെ ഒരു മുറി പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here