Home State ലാവ്ലിൻ കേസിൽ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ

ലാവ്ലിൻ കേസിൽ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ

0

ന്യൂഡെൽഹി: ഇരുപത് തവണയിലേറെ മാറ്റിവച്ച ലാവ്ലിൻ കേസിൽ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ. കേസ് സംബന്ധിച്ച് സിബിഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സിബിഐ അപ്പീൽ നൽകിയതിന്മേലാണ് കോടതി വാദം കേൾക്കുക.

കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്നും വേഗത്തിൽ പരിഗണിക്കണമെന്നും നേരത്തെ സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്ന് സുപ്രീംകോടതിയും നേരത്തേ നിരീക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here