തിരുവനന്തപുരം: കൂടത്തായി മോഡല്‍ കൊലപാതകമെന്ന് സംശയമുയര്‍ന്ന തിരുവനന്തപുരം കരമന കൂടം തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്. കൂടം തറവാട്ടിലെ അഞ്ച് പേരാണ് കുടുംബത്തിൽ കൊല്ലപ്പെട്ടത്.സ്വാഭാവിക മരണമല്ലെന്ന് ഫൊറന്സികം പരിശോധനയില്‍ കണ്ടെത്തി. കേസിൽ കൊലപാതക കുറ്റം ചുമത്താൻ കോടതിയിൽ അപേക്ഷ നൽകി. കാര്യസ്ഥൻ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും.
കൂടത്തായി മോഡൽ കൊലപാതക പരമ്പര അരങ്ങേറിയെന്ന് സംശയിക്കുന്ന വീടാണ് കൂടം തറവാട്. 2017 ഏപ്രില്‍ 2നാണ് ജയമാധവനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി.
‘കൂടത്തില്‍’ തറവാട്ടിലെ ഗോപിനാഥന് നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന് നായരുടെ ജ്യേഷ്ഠന്മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന് നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. ജയമാധവൻ നായരുടേതായിരുന്നു അവസാന മരണം. മരണശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻ നായരും അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതോടെയാണ് ദുരൂഹത വർധിച്ചത്.
തലയ്ക്കേറ്റ പരുക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറൻസിക് പരിശോധന നടത്തിയത്.
സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. സഹോദരൻ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.
വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനില്‍കുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.