ആലപ്പുഴ: ജില്ലയിൽ ഇന്ന് 382 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 378പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
2 പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .
4655 പേർ ചികിത്സയിൽ ഉണ്ട്. 361 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 71367 പേർ രോഗ മുക്തരായി.