ഇടുക്കിയും കൊറോണ ബാധിതരില്ലാത്ത ജില്ലയായി

ഇടുക്കി :കൊറോണയിൽ നിന്നു മുക്തി നേടിയ രണ്ടാമത്തെ ജില്ലയായി ഇടുക്കി മാറി. കൊറോണ വൈറസ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും ഇന്ന് വീട്ടിലേക്കു മടങ്ങി. ഇതോടെ ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച് പോസിറ്റീവായി തുടരുന്നവർ ആരുമില്ല. നേരത്തേ കോട്ടയം ജില്ല കൊറോണ ബാധിതരില്ലാത്ത ജില്ലയായിരുന്നു. അതേസമയം ഇടുക്കി അതിർത്തിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. മൂന്നാറിൽ പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജില്ലയിൽ കൊറോണ അവസാനമായി റിപ്പോർട്ട് ചെയ്തത് ഏപ്രിൽ 2 നാണ്. യുകെ പൗരൻ ഉൾപ്പെടെ 10 രോഗബാധിതർ ആണ് ഉണ്ടായിരുന്നത്. ഓരോ രോഗിയുടെയും റൂട്ട് മാപ്പ് ഉൾപ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെയാണ് കൊറോണയെ പൂർണമായി അകറ്റാൻ കഴിഞ്ഞതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.