ബിജെപി തെരഞ്ഞെടുപ്പ് പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കാൻ ആർഎസ്എസ്; നേ​താ​ക്ക​ൾ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ മ​തി​യെ​ന്ന് നിർദേശം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ 30,000നു ​മു​ക​ളി​ല്‍ വോ​ട്ടു​ള്ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ര്‍​എ​സ്എ​സ് ചു​മ​ത​ല​യി​ലു​ള്ള​വ​ർ ബിജെപിയുടെ തെരഞ്ഞെടപ്പ് പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​താ​ക്ക​ൾ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ മ​തി​യെ​ന്ന് ആ​ര്‍​എ​സ്എ​സ് നി​ര്‍​ദേ​ശം നൽകി. പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്നതിലൂടെ കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ നേ​ടാ​നാ​വു​മെ​ന്നാ​ണ് ആ​ര്‍​എ​സ്എ​സ് ക​രു​തു​ന്ന​ത്.

സ്വ​ന്തം മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തെ ഗ്ലാ​മ​ര്‍ മ​ണ്ഡ​ലം ല​ക്ഷ്യ​മി​ട്ട് നേ​താ​ക്ക​ള്‍ മ​ത്സ​രി​ക്കു​ക​യും പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കാ​വു​ന്ന വോ​ട്ടു​ക​ള്‍ പോ​ലും ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നും അ​തി​നാ​ല്‍ മ​ത്സ​രി​ക്കു​ന്ന നേ​താ​ക്ക​ള്‍ പ​ര​മാ​വ​ധി അ​വ​രു​ടെ പ്ര​ദേ​ശ​ത്തോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലോ ജി​ല്ല​ക​ളി​ലോ മ​ത്സ​രി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും ആ​ര്‍​എ​സ്എ​സ് വ്യ​ക്ത​മാ​ക്കി.

വി​ജ​യ​സാ​ധ്യ​ത​യു​ള്ള 40 മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ബി​വി​പി, യു​വ​മോ​ര്‍​ച്ച, മ​ഹി​ളാ മോ​ര്‍​ച്ച തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രോ​ട് മു​ഴു​വ​ന്‍ സ​മ​യ​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഇ​റ​ങ്ങ​ണ​മെ​ന്നും ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​റ്റു​ള്ള 100 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ട് ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നും ബി​ജെ​പി​ക്ക് ആ​ര്‍​എ​സ്എ​സി​ന്‍റെ പൂ​ര്‍​ണ സ​ഹാ​യ​വും ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.