രാജ്യത്ത് മൂന്ന് കൊറോണ വകഭേദങ്ങള്‍ കണ്ടെത്തി

ന്യൂ​ഡെല്‍​ഹി: രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന മൂ​ന്ന് കൊ​റോ​ണ വൈ​റ​സ് വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. യു​കെ വ​ക​ഭേ​ദ​ത്തി​നൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ലി​യ​ന്‍ വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദം നാ​ല് പേ​രി​ലും ബ്ര​സീ​ല്‍ വ​ക​ഭേ​ദം ഒ​രാ​ളി​ലു​മാ​ണ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു പേ​രെ​യും ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

രോ​ഗം ബാ​ധി​ച്ച​വ​രെ​ല്ലാം വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്.ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദം ലോ​ക​ത്ത് ഇ​തു​വ​രെ യു​എ​സ് ഉ​ള്‍​പ്പെ​ടെ 41 രാ​ജ്യ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. യു​കെ വ​ക​ഭേ​ദം 82 രാ​ജ്യ​ങ്ങ​ളി​ലും ബ്ര​സീ​ലി​യ​ന്‍ വ​ക​ഭേ​ദം ഒ​ന്‍​പ​ത് രാ​ജ്യ​ങ്ങ​ളി​ലും എ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 187 പേ​രി​ലാ​ണ് യു​കെ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ​യും ഇ​വ​രു​ടെ സമ്പ​ര്‍​ക്ക​ത്തി​ല്‍ എ​ത്തി​യ​വ​രേ​യും ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ വ്യാ​പി​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. വാ​ക്സി​നു​ക​ള്‍ ഈ ​രോ​ഗി​ക​ള്‍​ക്ക് ഫ​ല​പ്ര​ദ​മാ​കി​ല്ല.

അതേസമയം രാജ്യത്തെ കൊറോണ കേസുകളിള്‍ കേരളം രണ്ടാമതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ രോ​ഗ ബാധിതരില്‍ 44.97 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയാണ് ഒന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇതോടെ ഇരു സംസ്ഥാനങ്ങളും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രം.