കൂടുതൽ പിൻവാതിൽ നിയമങ്ങൾക്കും വാഗ്ദാനങ്ങള്‍ നല്‍കാനും പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പിൻവാതിൽ നിയമങ്ങൾക്കും വാഗ്ദാനങ്ങള്‍ നല്‍കാനും പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് താൽകാലിക ജീവനക്കാരില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനാണ് പെട്ടെന്ന് മന്ത്രിസഭാ യോഗം ചേരുന്നത്.

ഹൈക്കോടതി തടഞ്ഞ സ്‌കോള്‍ കേരളയിലെ സ്ഥിരപ്പെടുത്തല്‍ ഫയലും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്താന്‍ സാധ്യതയുണ്ട്. ആരോഗ്യ വകുപ്പിന് കീഴിലുള്ള കെഎച്ച്ആര്‍ഡബ്ല്യുഎസില്‍ 180 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ആരോഗ്യ മന്ത്രി നിയമമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 20 വര്‍ഷം പിന്നിട്ട താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വനം വകുപ്പിനും താത്പര്യമുണ്ട്.