ത​മി​ഴ്നാ​ട്ടി​ല്‍ കൊറോണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ കൊറോണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ ജീ​വ​നൊ​ടു​ക്കി. അ​രി​യാ​ളൂ​രി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഐ​സ​ലേ​ഷ​നി​ലാ​യി​രു​ന്ന അ​റു​പ​തു​കാ​ര​നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് ആ​ശു​പ​ത്രി വാ​ര്‍​ഡി​ലെ ജ​ന​ല്‍​ക്ക​മ്പി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നിലയിലാണ് ഇയാളെ കണ്ടത്. അ​രി​യാ​ളൂ​ര്‍ ക​ഡം​ബു​ര്‍ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്.
കേ​ര​ള​ത്തി​ല്‍ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ള്‍‌ ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് നാ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍​നി​ന്നും എ​ത്തി​യ​തി​നാ​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ച്ച​ത്. ഇ​യാ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നാ​ണ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.