മുംബൈ: നഗരത്തെ യാചക മുക്തനഗരമാക്കനൊരുങ്ങി മുംബൈ പോലീസ്. പോലീസ് ജോയിന്റ് കമ്മീഷണര്‍ വിശ്വാസ് നഗ്രേ പട്ടീലിന്റെ നിര്‍ദേശപ്രകാരമാണ് നഗരത്തെ യാചക മുക്തമാക്കാന്‍ മുംബൈ പോലീസ് ആരംഭിച്ചിരിക്കുന്നത്.നഗരത്തില്‍ യാചിക്കുന്നവരെ കണ്ടാല്‍ ഉടനെ അവരെ കൊറോണ പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്പെഷ്യല്‍ ഹോമിലേക്ക് മാറ്റാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നിര്‍ദേശം നല്കി കഴിഞ്ഞു.
കുട്ടികളെ നിര്‍ബന്ധിച്ച് യാചാകരാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. മുംബൈ പോലൊരു നഗരത്തിന് യാചന മൂലം ദുഷ്പേരാണ് നല്‍കുന്നതെന്നും അദേഹം പറഞ്ഞു. യാചന സാമൂഹിക കുറ്റകൃത്യമായതിനാല്‍ യാചകരെ കണ്ടെത്തി പിടികൂടാനായി എല്ലാ പോലീസ് സ്റ്റേഷനിലേക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യാചകരെ കണ്ടെത്തി പിടികൂടാനായി കോടതിയില്‍ നിന്ന് അനുമതി നേടിയ ശേഷം അവരെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കാനും നിര്‍ദേശം ഉണ്ട്. അതിനു ശേഷം യാചകരെ പാര്‍പ്പിക്കുന്ന സ്പെഷ്യല്‍ ഹോമിലേക്ക് മാറ്റണമെന്ന് ഡിസിപി ചൈതന്യ നിര്‍ദേശം നല്കി.അതേസമയം ചെമ്പൂരില്‍ യാചകരെ പാര്‍പ്പിക്കാനായുള്ള സൗകര്യം സ്പെഷ്യല്‍ ഹോമിലുണ്ടോ എന്ന ചോദ്യവുമായി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി.