പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ല; ചെന്നിത്തല നിഷ്ക്രിയൻ: സുരേന്ദ്രൻ

തിരുവനന്തപുരം : ക്രിയാത്മകമായി ഒന്നും ചെയ്യാതെ സർക്കാരിനെ മാത്രം എന്നും വിമർശിച്ചുകൊണ്ടിരിക്കുക മാത്രമാണ് പ്രതിപക്ഷം ഇന്ന് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊറോണയെ അതിജീവിക്കാൻ സർക്കാർ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ ആണ് ചെയ്യുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാര്യങ്ങളെ നിരന്തരം വിമർശിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷം തങ്ങളുടെ കടമ മറക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

നിരന്തരം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് ഒരു ദിനചര്യ ആക്കാതെ ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്ന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത് എന്നും സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷം നിഷ്‌ക്രിയമാണ്. വിമർശനങ്ങൾ മാത്രം ഉന്നയിക്കാൻ വേണ്ടിയാണ് പ്രതിപക്ഷം നിലകൊള്ളുന്നത്.

രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെ സ്വീകരിക്കുന്ന നിലപാടും രമേശ് ചെന്നിത്തല കേരള സർക്കാരിനെതിരെ സ്വീകരിക്കുന്ന നിലപാടും ഒന്നാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. പ്രതിപക്ഷം തങ്ങളുടെ കടമ മറക്കുകയാണ്. കക്ഷി രാഷ്ട്രീയം മറന്നു പ്രവർത്തിക്കേണ്ട സമയം ആണ് ഇപ്പോൾ. അത് മനസിലാക്കാതെ രാഷ്ട്രീയം മാത്രം കാണാൻ ആണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.