വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തിലുണ്ടായ വന്‍ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസീലൻഡ്, ഫിജി, വാനുവാടു, ന്യൂ കാലെഡോണിയ എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്.
അർധരാത്രിയോടെ ന്യൂ കാലെഡോണിയ രാജ്യത്തെ വാഓയില്‍ നിന്ന് 415 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി.
ഭൂകമ്പത്തെ തുടർന്ന് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് രാക്ഷസത്തിരകൾക്ക് സാധ്യതയുണ്ടെന്ന് സുനാമി വാണിംഗ് സെൻ്റർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഓസ്ട്രേലിയ, കുക്ക് ഐലൻഡ്സ്, അമേരിക്കൻ സമോവ തുടങ്ങിയ രാജ്യങ്ങളിൽ ചെറിയ തിരമാലകൾക്കും സാധ്യതയുണ്ട്.