ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ര​ജി​സ്റ്റ‍​ർ ചെ​യ്ത 20 പേ‍​ർ​ക്ക് കൊറോണ സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ആ​ദ്യ​ഘ​ട്ടം തി​രു​വ​ന​ന്ത​പു​ര​ത്ത് ബു​ധ​നാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ മേ​ള​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത 20 പേ​ർ​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു. ടാ​ഗോ​ർ തീ​യ​റ്റ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. കൊറോണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഇ​ക്കു​റി ച​ല​ച്ചി​ത്ര​മേ​ള ന​ട​ക്കു​ന്ന​ത്.

1,500 പേ​രി​ലാ​ണ് രോ​ഗ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച കൂ​ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് കൊറോണ പ​രി​ശോ​ധ​ന​യ്ക്ക് അ​വ​സ​ര​മു​ണ്ടാ​വും. അ​തി​നു ശേ​ഷം എ​ത്തു​ന്ന ഡെ​ലി​ഗേ​റ്റു​ക​ൾ സ്വ​ന്തം നി​ല​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​രും.

അതേസമയം സം​സ്ഥാ​ന​ത്ത് 29 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 6, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ 4 വീ​തം, പ​ത്ത​നം​തി​ട്ട 3, കൊ​ല്ലം, ക​ണ്ണൂ​ർ 2 വീ​തം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.