വിവാഹ ഫോട്ടോയ്ക്കിടെ ഫോട്ടോ​ഗ്രാഫറെ അടിച്ച് വരൻ; ചിരി നിർത്താൻ കഷ്ടപ്പെട്ട് പൊട്ടിച്ചിരിച്ച് വധു; വൈറലായി വീഡിയോ

കൊച്ചി: വിവാഹ ഫോട്ടോയ്ക്കിടെ ഫോട്ടോ​ഗ്രാഫറെ അടിച്ച് വരൻ. ഇത് കണ്ട് ചിരി നിർത്താൻ കഷ്ടപ്പെട്ട്, പൊട്ടിച്ചിരിച്ച് വധു. വൈറലായി വധുവിന്റെ പ്രതികരണവുമായി വീഡിയോ.

രേണുക മോഹൻ എന്ന ട്വിറ്റർ പേജിൽ നിന്നാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ആദ്യം വരന്റെ ഫോട്ടോ എടുത്ത ഫോട്ടോ​ഗ്രാഫർ പിന്നീട് വധുവിലേക്ക് ഫോക്കസ് ചെയ്തു. ഇതിനിടെയാണ് വരൻ ഫോട്ടോ​ഗ്രാഫറെ പിടിച്ച് അടിക്കുന്നത്.

ഇത് കണ്ട വധു പൊട്ടി ചിരക്കുകയും പിന്നീട് നിലത്തിരുന്നുമെല്ലാം ചിരി നിർത്താൻ കഷ്ടപ്പെടുന്നതാണ് വിഡിയോയിൽ. അടികൊണ്ട ഫോട്ടോ​ഗ്രാഫർ ചിരിക്കുന്നതും വിഡിയോയിൽ കാണാം.

ഒരു പക്ഷം വധുവിന്റെ ചിരിയെ പ്രംശസിക്കുമ്പോൾ, മറ്റ് ചിലർ വരനെ വിമർശിച്ചും രം​ഗത്തെത്തി. സംശയരോ​ഗിയായ ഇയാൾ ഒരിക്കൽ ഭാര്യയേയും അടിക്കുമെന്ന് ചിലർ ട്വീറ്റ് ചെയ്തു.