തിരുവനന്തപുരം: അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസർ പിബി നൂഹിന് കൊറോണ സ്ഥിരീകരിച്ചു. പിബി നൂഹ് തന്നെയാണ് കൊറോണ വൈറസ് ബാധിച്ച കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ടെസ്റ്റിന് വിധേയരാകണമെന്നും, ജാഗ്രത പാലിക്കണമെന്നും കുറിപ്പിൽ പറയുന്നു.
രോഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പിബി നൂഹിന് കഴിഞ്ഞ ദിവസമാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസറായി നിയമനം ലഭിക്കുന്നത്.