കാ​ർ​ഷി​ക നി​യ​മ​ത്തി​ലും ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ലും പാ​ർ​ല​മൻറിൽ ച​ർ​ച്ച​യ്ക്ക് ത​യാ​റെന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡെൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ത്തി​ലും ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ലും പാ​ർ​ല​മൻറിൽ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന നി​ർ​ദ്ദേ​ശം കേ​ന്ദ്രം പ്ര​തി​പ​ക്ഷ​ത്തി​ന് മു​ന്നി​ൽ വ​യ്ക്കു​ന്ന​ത്. ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​യു​മാ​യി സ​ഹ​ക​രി​ക്ക​ണം, ബി​ല്ലു​ക​ളി​ന്മേ​ൽ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണം, ബ​ജ​റ്റ് പാ​സാ​ക്കാ​ൻ പി​ന്തു​ണ​യ്ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ ആ​ലോ​ചി​ച്ച്‌ മ​റു​പ​ടി പ​റ​യാ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നി​ല​പാ​ട്. ലോ​ക്‌​സ​ഭാ സ്തം​ഭ​നം ഒ​ഴി​വാ​ക്കൽ എ​ന്ന നി​ല​യ്ക്കാ​ണ് കേ​ന്ദ്ര​ത്തി​ൻ്റെ നീ​ക്കം. കേ​ന്ദ്ര​ത്തി​ൻ്റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ടു​ത്ത ദി​വ​സം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ച​ർ​ച്ച ചെ​യ്ത് തി​ങ്ക​ളാ​ഴ്ച തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര​ത്തി​ൻ്റെ ച​ർ​ച്ച ആ​വ​ശ്യം പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ച്ചാ​ൽ ബു​ധ​നാ​ഴ്ച ബ​ജ​റ്റ് പാ​സാ​ക്ക​ലും വ്യാ​ഴാ​ഴ്ച വി​വി​ധ ബി​ല്ലു​ക​ളി​ന്മേ​ലു​ള്ള ച​ർ​ച്ച​യും ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക സെ​ഷ​നി​ലാ​യി​രി​ക്കും ക​ർ​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ ലോ​ക്‌​സ​ഭ ച​ർ​ച്ച ചെ​യ്യു​ക.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൻ്റെ നാ​ല് ദി​വ​സം ക​ർ​ഷ​ക പ്ര​ക്ഷോ​ഭം മു​ൻ​നി​ർ​ത്തി പ്ര​തി​പ​ക്ഷം സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ക്കാ​തെ മു​ന്നോ​ട്ടു​പോ​യ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു. എ​ന്നാ​ൽ മു​ന്ന​ണി​ക്കു​ള്ളി​ൽ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് കേ​ന്ദ്രം നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​ത്.