Home World ഗോസി ഒകോഞോ-ഇവീല ; ലോക വ്യാപാര സംഘടനയുടെ അടുത്ത ഡയറക്ടർ ജനറൽ നൈജീരിയയിൽ നിന്ന്

ഗോസി ഒകോഞോ-ഇവീല ; ലോക വ്യാപാര സംഘടനയുടെ അടുത്ത ഡയറക്ടർ ജനറൽ നൈജീരിയയിൽ നിന്ന്

0

ന്യുയോർക്ക്: ലോക വ്യാപാര സംഘടന (ഡബ്ല്യൂടിഒ)യുടെ അടുത്ത ഡയറക്ടർ ജനറൽ നൈജീരിയയിൽ നിന്ന്. ഗോസി ഒകോഞോ-ഇവീല ആയിരിക്കും അടുത്ത അധ്യക്ഷയെന്ന് വ്യക്തമായി. ഈ പദവിയിൽ എത്തുന്ന ആദ്യ വനിതയും ആഫ്രിക്കനുമാണ് ഗോസി.രണ്ടു തവണ നൈജീരിയൻ ധനമന്ത്രിയായും 25 വർഷരേത്താളം ലോകബാങ്കിലും പ്രവർത്തിച്ച്‌ പരിചയമുള്ള നേതൃത്വമാണ് ഗോസിയുടേത്.

മുഖ്യ എതിരാളിയായ ദക്ഷിണ കൊറിയൻ സ്ഥാനാർത്ഥി യൂ മ്യൂങ്-ഹീ ഇന്നലെ പിന്മാറിയതോടെയാണ് ഗോസി ഒകോഞോ വിജയം ഉറപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ അമേരിക്കയുടെ എതിർപ്പിനെ തുടർന്ന് 2020 നവംബർ മുതൽ നിർത്തിവച്ചിരിക്കുകയായിരുന്നു. അമേരിക്കയിൽ പുതിയ പ്രസിഡന്റ് അധികാരത്തിലെത്തിയതും കൊറിയൻ സ്ഥാനാർത്ഥി പിന്മാറാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് നടപടികൾ പുനരാരംഭിച്ചത്.

ഗോസിയുടെ തിരഞ്ഞെടുപ്പിനെ ബൈഡൻ ഭരണകൂടം അഭിനന്ദിച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നീളം ഇന്ത്യയുടെ ഡബ്ല്യൂടിയിലെ അംബാസഡർ ബ്രജേന്ദ്ര നവ്‌നീത് നൽകിയ പിന്തുണയ്ക്ക് ഗോസി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here