ആലപ്പുഴ: ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഭര്‍ത്താവിൻ്റെ കൂട്ടുകാരൻ്റെ അച്ഛനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. 52കാരനോടൊപ്പം പോയ 26കാരിയായ പന്തളം സ്വദേശിയാണ് പിടിയിലായത്. ഗുരുവായൂരില്‍നിന്നാണ് ഇരുവരും പിടിയിലായത്.
ഭര്‍ത്താവ് നല്കിയ പരാതിയെത്തുടര്‍ന്ന് ഇരുവരെയും പിടികൂടി. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയ പരാതിയില്‍, മധ്യവയസ്കൻ്റെ വീട്ടുകാരും ചങ്ങനാശ്ശേരി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.