കൊച്ചി: വ്യാജരേഖയിൽ പുതുച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡി കാറുകളാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇവ രണ്ടും പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പുതുച്ചേരി കാര്‍ത്തിക അപ്പാര്‍ട്ട്മെന്റില്‍ വാടകക്ക് താമസിക്കുന്നുവെന്ന് വിലാസമുണ്ടാക്കിയാണ് വാഹനങ്ങള്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആരോപണം.
എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക) കോടതിയില്‍ ഹാജരായാണ് ജാമ്യമെടുത്തത്. കേസ് ഈ മാസം 10 ലേക്ക് മാറ്റി.