Home National പാ​ക്കി​സ്ഥാ​ൻ്റെ ക​സ്റ്റ​ഡി​യി​ൽ 270 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളുണ്ടെ​ന്ന് കേ​ന്ദ്ര സർക്കാർ

പാ​ക്കി​സ്ഥാ​ൻ്റെ ക​സ്റ്റ​ഡി​യി​ൽ 270 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളുണ്ടെ​ന്ന് കേ​ന്ദ്ര സർക്കാർ

0

ന്യൂ​ഡെൽ​ഹി: പാ​ക്കി​സ്ഥാ​ന്‍റെ ക​സ്റ്റ​ഡി​യി​ൽ 270 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടെ​ന്ന് കേ​ന്ദ്രം. രാ​ജ്യ​സ​ഭ​യി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​റ​മേ 49 ഇ​ന്ത്യ​ക്കാ​രും പാ​ക് ക​സ്റ്റ​ഡി​യി​ലു​ണ്ട്. 77 പാ​ക്കി​സ്ഥാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും 263 പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ​മാ​രും ഇ​ന്ത്യ​ൻ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

2008 മേ​യ് 21ന് ​ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​പ്പു​വ​ച്ച ക​രാ​ർ പ്ര​കാ​രം ജ​നു​വ​രി ഒ​ന്നി​നും ജൂ​ലൈ ഒ​ന്നി​നും ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക ഇ​രു​രാ​ജ്യ​ങ്ങ​ളും കൈ​മാ​റും. ഇ​തി​ലെ വി​വ​ര​ങ്ങ​ളാ​ണ് മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ൽ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം കാ​ണാ​താ​യ 83 ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​രം ല​ഭ്യ​മ​ല്ല. ഇ​വ​രു​ടെ ക​സ്റ്റ​ഡി ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ൻ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here