റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങൾ മുൻകൂട്ടി നിശ്ചയിച്ചത്; ഗ്രേറ്റ ത്യുൻബർഗ് പങ്കുവച്ച ടൂൾകിറ്റിൽ അന്വേഷണം പ്രഖ്യാപിച്ച്‌ പോലീസ്

ന്യൂഡെൽഹി: റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതാണെന്ന് ഗ്രേറ്റ ത്യുൻബർഗ് പങ്കുവച്ച ടൂൾകിറ്റിൽ നിന്ന് മനസ്സിലാക്കാമെന്ന് ഡെൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണർ പ്രവീർ രഞ്ജൻ. എഫ്‌ഐആറിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല. എന്നാൽ അനേഷണം ടൂൾകിറ്റ് സൃഷ്ടിച്ചവർക്കെതിരെയാണ്, ഇത് അന്വേഷണ വിഷയമാണ്. ആ കേസ് ഡെൽഹി പോലീസ് അന്വേഷിക്കും’ പ്രവീർ രഞ്ജൻ വ്യക്തമാക്കി.

ഡെൽഹി പോലീസ് റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗ്രേറ്റ ത്യുൻബർഗിനെതിരെ നേരത്തേ കേസെടുത്തിരുന്നു.
ഐപിസി 124 പ്രകാരമാണ് ഗ്രേറ്റയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുക, രാജ്യദ്രോഹം, മതപരമായി വിദ്വേഷം വളർത്തുക, 153, 120 ബി പ്രകാരം ക്രിമിനൽ ഗൂഢാലോചന നടത്തുക എന്നീ വകുപ്പുകൾ ചേർത്താണ് ഗ്രേറ്റയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ടൂൾകിറ്റ് സൃഷ്ടിച്ചവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പ്രവീർ രഞ്ജൻ പറഞ്ഞു. അതേസമയം ഖാലിസ്ഥാൻ അനുകൂല സംഘടനയാണ് ടൂൾകിറ്റ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം വ്യക്തമാക്കി.