ആലപ്പുഴ/ത്യശൂർ: ലോക്ക്ഡൗണിനെത്തുടർന്ന് സംസ്ഥാനത്ത് മദ്യവിൽപന നിലച്ചതോടെ നാട്ടിലെങ്ങും ചാരായവും കോടയും വാറ്റുന്ന സംഘങ്ങൾ സജീവമായി. ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് ലഹരി പകരാനാണ് വാറ്റുകാർ സജീവമായത്. ലിറ്റർ കണക്കിന് ചാരായവുമായി ദിവസേന നിരവധി സംഘങ്ങളാണ് എക്സൈസ് പിടിയിലാകുന്നത്.
ചേർത്തല എക്സൈസ് റേഞ്ച് ഓഫീസിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചേർത്തല റേഞ്ച് പരിധിയിലെ തിരുവിഴ ചേന്നവേലി ഭാഗത്ത് നടത്തിയ റെയ്ഡിൽ 8 ലിറ്റര്‍ വാറ്റ് ചാരായവും, 85 ലിറ്റര്‍ കോടയും മറ്റ് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അര്‍ത്തുങ്കല്‍ വില്ലേജില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ പൊന്നാട്ട് വീട്ടിൽ കറുപ്പന് മകന് ദീപുവാണ് ലോക്ക് ഡൗൺ നിലനിൽക്കെ ബാറുകളും വിദേശ മദ്യഷാപ്പുകളും കള്ള് ഷാപ്പുകളും അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് ചാരായം വാറ്റിയത്. അസ്സി. എക്സൈസ് ഇൻസ്പെക്ടര്‍ എസ്സ്. രാധാകൃഷ്ണനോടൊപ്പം പ്രിവന്റീവ് ഓഫീസർ . സി. എന്‍. ജയന്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ. പി. സജിമോന്‍, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി.മായാജി, സി. സാലിച്ചന്, പി. അനിലാൽ, കെ.ആര്. ജോബിന് എന്നി വർ പാർട്ടിയിൽ ഉണ്ടായിരുന്നു.
ഇരിഞ്ഞാലകുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ആർ.മനോജും പാർട്ടിയും ചേർന്ന് നടത്തിയ റെയിഡിൽ മുകുന്തപുരം താലൂക്കിൽ ചെങ്ങാല്ലൂർ വില്ലേജിൽ ചെങ്ങാല്ലൂർ ഇരട്ടക്കുളം ദേശത്ത് പുതുക്കാട് പഞ്ചായത്തിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും ഈസ്റ്റർ,വിഷു പ്രമാണിച്ച് ചാരായം നിർമ്മിക്കുവാനായി സൂക്ഷിച്ചിരുന്ന 500 ലിറ്റർ വാഷ് കണ്ടെത്തി വീട്ടുടമസ്ഥന്റെ പേരിൽ അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു. ലോക്ക് ഡൗൺ നിലവിൽ വന്ന ശേഷം ഇരിഞ്ഞാലക്കുട റേഞ്ച് പാർട്ടി കണ്ടെത്തിയ അഞ്ചാമത്തെ മേജർ കേസ്സാണിത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിന്നി.സി മേത്തി,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ വത്സൻ , ജോജോ,ബിന്ദു രാജ്, രാകേഷ്,വനിതാ . സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻദാസ് എന്നിവരും ഉണ്ടായിരുന്നു,