തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ കത്തോലിക്ക സഭാ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന് കൊറോണ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
ഇതേത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർച്ച് ബിഷപ്പിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും നില ത്യപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.