Home Covid-19 മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊറോണ സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊറോണ സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത സമ്പർക്കം പുലർത്തിയവരോട് മുൻകരുതലുകൾ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി കൊല്ലത്തു നടന്ന മന്ത്രിമാരുടെ അദാലത്തിൽ കടകംപള്ളി സുരേന്ദ്രനും, മേഴ്സിക്കുട്ടിയമ്മയും കെ. രാജുവും പങ്കെടുത്തിരുന്നു. പ്രായമായവരും അല്ലാത്തതുമായ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here