Home National മുഹൂർത്ത സമയത്ത്​ വരനും വധുവും ഒരുമിച്ച്​ ‘മുങ്ങി’ ; 60 അടി താഴ്ചയിലേക്ക്; സാഗരം സാക്ഷി

മുഹൂർത്ത സമയത്ത്​ വരനും വധുവും ഒരുമിച്ച്​ ‘മുങ്ങി’ ; 60 അടി താഴ്ചയിലേക്ക്; സാഗരം സാക്ഷി

0

ചെന്നൈ: മുഹൂർത്ത സമയത്ത്​ വരനും വധുവും ഒരുമിച്ച്​ ‘മുങ്ങിയാലോ’!.60 അടി താഴ്ചയിലേക്കാണ് ഇരുവരും മുങ്ങിയത്. ചെന്നൈയിലാണ്​ വിവാഹാവസരം വേറിട്ടതാക്കാൻ വധുവും വരനും കടലിനടിയിലേക്ക്​ മുങ്ങിയത്​. നീലൻകരൈ തീരത്താണ്​ തിരുവണ്ണാമലൈ സ്വദേശി ചിന്നദുരൈയും കോയമ്പത്തൂറിൽ നിന്നുള്ള ശ്വേതയുമാണ് കടലിനടിയിൽ വെച്ച്​ വിവാഹിതരായത്​.

കടലിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിന്​ എതിരെയുള്ള ബോധവത്​കരണവും ഇവർ ലക്ഷ്യമിട്ടിരുന്നു. 60 അടി താഴ്ചയിലാണ്​ ഇവർക്കായി കതിർ മണ്ഡപമൊരുങ്ങിയത്​. പൂക്കളും വാഴയും തെങ്ങോലയും ഉപയോഗിച്ചുള്ള മണ്ഡപത്തിൽ ഇരുവരും പരസ്​പരം വരണമാല്യം ചാർത്തി​.

പരമ്പരാഗത വേഷം ധരിച്ചാണ്​ ഇരുവരും സ്​കൂബ ഉപകരണങ്ങളുമായി കടലിലേക്ക്​ ചാടിയത്​. ചിന്നദുരൈ മുണ്ടും ഷർട്ടും ശ്വേത സാരിയും​ ധരിച്ചു​. ഇരുവരും സ്​കൂബ ഡൈവിങിൽ പരിശീലനവും നേടിയിരുന്നു.

45 മിനിറ്റ്​ വെള്ളത്തിനടിയിൽ കഴിയാനുള്ള സംവിധാനങ്ങളാണ്​ ഇവർക്കായി ഒരുക്കിയിരുന്നത്​. മീനുകളും മറ്റ്​ കടൽജീവികളും സാക്ഷിയായുള്ള വിവാഹം അവിസ്​മരണീയമാ​യിരുന്നെന്ന്​ ചിന്നദുരൈ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here