തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം എവിടെ മത്സരിക്കുന്നുവെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാകില്ലെന്നും കേരളത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍.ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണോ എന്നതില്‍ എഐസിസിയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി നേമം മണ്ഡലത്തില്‍ മത്സരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്നും അത് തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസിന് കഴിയുമെന്നും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് നിര്‍ദേശം വന്നതായാണ് വാര്‍ത്തകളുയര്‍ന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി എവിടെ നിന്നാലും വിജയിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. അതേസമയം തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രചരണങ്ങള്‍ അടിയന്തരമായി നിര്‍ത്തിവക്കണമെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു.