ബംഗളൂരു: കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ബസനഗൗഡ പാട്ടീല്‍ യത്നാൽ. ഏപ്രില്‍ 13ന് ഉഗഡി (കര്‍ണാടകയുടെ പുതുവത്സരം) ആഘോഷിച്ചതിന് ശേഷം പുതിയ മന്ത്രിസഭ അധികാരത്തിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സംസ്ഥാനത്തിന്റെ വടക്കുഭാഗത്ത് നിന്നായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും കാത്തിരുന്നു കണ്ടോളൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ബസനഗൗഡ പാട്ടീല്‍ യെദിയൂരപ്പയുടെ കടുത്ത വിമര്‍ശകനാണ്. യെദിയൂരപ്പ ദീര്‍ഘകാലം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്ന് കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹം തുറന്നടിച്ചിരുന്നു.