തൃശൂര്‍: കൊറോണ വാക്സീന് വിതരണം പതിമൂന്നു ദിവസം പിന്നിട്ടിട്ടും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വാക്സീന് നിഷേധിച്ചതായി പരാതി. വാക്സീന് വിതരണത്തില്‍ ഉന്നതലതല അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസ്, ജീവനക്കാര്‍ ഉപരോധിച്ചു. കൊറോണ വാക്സീന് കിട്ടാന്‍ വേണ്ടിയാണ് ഈ സമരം.
കൊറോണ രോഗികളെ പരിചരിക്കുന്ന ജീവനക്കാര്‍ക്കു പോലും വാക്സിന് നല്‍കിയില്ലെന്നാണ് ആക്ഷേപം. ഗുരുതരമായ വീഴ്ച അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതായി ജീവനക്കാര്‍ കുറ്റപ്പെടുത്തി. വാക്സീന് വിതരണം ഇത്രയും ദിവസം പിന്നിട്ടിട്ടും നഴ്സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നല്‍കിയിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
വാക്സീന് വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. അതേസമയം, വാക്സീന് എല്ലാവരിലും ഉടന്‍ എത്തിക്കുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.