അ​നാ​ഥ​രാ​യ വൃ​ദ്ധ​രെ വ​ഴി​യ​രി​കി​ല്‍ ഉ​പേ​ക്ഷി​ക്കാ​ൻ മു​നിസി​പ്പ​ൽ ജീ​വ​ന​ക്കാ​ർ; കൈയോടെ പിടികൂടി പ്രദേശവാസികൾ

ഇൻഡോർ: ട്ര​ക്കി​ല്‍ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​വ​ന്ന വൃ​ദ്ധ​രെ ഹൈ​വേ​യ്ക്ക​രി​കി​ല്‍ ഉ​പേ​ക്ഷി​ക്കാൻ മു​ നിസി​പ്പ​ൽ ജീ​വ​ന​ക്കാ​രുടെ ശ്രമം. അ​നാ​ഥ​രാ​യ വൃ​ദ്ധ​രെയാണ് വ​ഴി​യ​രി​കി​ല്‍ ഉ​പേ​ക്ഷി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ ശ്രമിച്ചത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇതിൻ്റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ർ​ത്തി​യി​രു​ന്നു. മു​നിസി​പ്പ​ൽ ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ൾ, അ​തി​ശൈ​ത്യ​ത്തി​ൽ ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു പോ​കു​വാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് എ​ല്ലാ​വ​രെ​യും മ​ട​ക്കി​ക്കൊ​ണ്ടു പോ​കേ​ണ്ടി വ​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ൻ​ഡോ​ർ മു​ൻ​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ അ​നാ​ഥ​രാ​യ പ്രാ​യ​മാ​യ​വ​രെ എ​ന്തു​കൊ​ണ്ടാ​ണ് അ​വി​ടെ എ​ത്തി​ക്കാ​ത്ത​തെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഇ​ൻ​ഡോ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ ഭാ​യ് രാ​ജ​ങ്കോ​ങ്ക​ർ പ​റ​ഞ്ഞു.

ഇതു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ക​രാ​ർ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ട​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നും ആ​ശ​ങ്ക​പ്ര​ക​ടി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.