കൊറോണ ബാധിച്ച വിദേശികൾക്ക് പൂർണ സൗഖ്യം; എല്ലാവരും ആശുപത്രി വിട്ടു

തിരുവനന്തപുരം :കൊറോണ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിൽ ഉണ്ടായിരുന്ന എല്ലാ വിദേശികളും രോഗമുക്തർ ആയെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊറോണ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളാണ് പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടത്. ഇവരെല്ലാം അമ്പതു വയസ് പിന്നിട്ടവരാണ്. ആറു പേർ അറുപത് വയസ് കഴിഞ്ഞ ഹൈറിസ്ക്ക് വിഭാഗത്തിൽ പെട്ടവരും. ഹൈ റിസ്ക്ക് വിഭാഗത്തിൽ പെട്ടവരെ എറണാകുളം മെഡിക്കൽ കോളജിലാണ് ചികിൽസിച്ചത്.
ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57), യുകെയില്‍ നിന്നുള്ള ലാന്‍സണ്‍ (76), എലിസബത്ത് ലാന്‍സ് (76), ബ്രയാന്‍ നെയില്‍ (57), ജാനറ്റ് ലൈ (83), സ്റ്റീവന്‍ ഹാന്‍കോക്ക് (61), ആനി വില്‍സണ്‍ (61), ജാന്‍ ജാക്‌സണ്‍ (63) എന്നിവരാണ് രോഗമുക്തി നേടി സന്തോഷത്തോടെ സ്വദേശത്തേക്ക് പോകാനൊരുങ്ങുന്നത്.
ഇവരെ ചികിൽസിച്ച തിരുവനതപുരം എറണാകുളം മെഡിക്കൽകോളേജുകളിലെ ആരോഗ്യ പ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു.

സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാള്‍ മികച്ച ചികിത്സ കേരളത്തില്‍ ലഭിച്ചുവെന്നാണ് രോഗമുക്തർ പറയുന്നത് എന്ന് ആരോഗ്യ മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ :

കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയില്‍…

Posted by K K Shailaja Teacher on Thursday, April 9, 2020