Home Local News മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങി; കർശന നിയന്ത്രണം

മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങി; കർശന നിയന്ത്രണം

0

മൂന്നാർ: ജനങ്ങൾ നിരോധനാജ്ഞ ലംഘിക്കുന്നതിനാൽ മൂന്നാറിൽ ഇന്ന് ഉച്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലായി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലാണ് ലോക് ഡൗൺ പ്രാബല്യത്തിൽ വന്നത്. പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോർ എന്നിവ മാത്രമാകും തുറന്നു പ്രവർത്തിക്കുക.

നിയമങ്ങൾ ലംഘിക്കുന്നവർക്ക്
എതിരെ കർശന നടപടി ഉണ്ടാകും. എസ്‌റ്റേറ്റ് തൊഴിലാളികൾ പുറത്തിറങ്ങാതിരിക്കാൻ കമ്പനികൾ നടപടിയെടുക്കണമെന്നും കുട്ടികൾ പുറത്തിറങ്ങിയാൽ മാതാപിതാക്കൾക്കെതിരെ കേസ് എടുക്കുമെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. അവശ്യ സാധനങ്ങൾ ഉച്ചയ്ക്ക് 2 ന് മുമ്പ് വാങ്ങിച്ച് തിരികെ പോകണമെന്നാണ് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here