Home State നാടകകൃത്ത് ആലത്തൂര്‍ മധു വീടിനു സമീപം മരിച്ച നിലയില്‍

നാടകകൃത്ത് ആലത്തൂര്‍ മധു വീടിനു സമീപം മരിച്ച നിലയില്‍

0

കൊച്ചി: പ്രമുഖ പ്രൊഫഷണല്‍ നാടകകൃത്ത് ആലത്തൂര്‍ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സംസ്ഥാന അവാര്‍ഡ് ജേതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തെ രാവിലെ വീട്ടില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിനിടയിലാണ് വീടിനു സമീപത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്.

അസുഖബാധിതനായി ചികിത്സയിലായതോടെ ഏതാനും വര്‍ഷങ്ങളായി കലാരംഗത്ത് നിന്നു വിട്ടു നില്‍ക്കുകയായിരുന്നു കൊല്ലം ചൈതന്യക്കായി മധു രചിച്ച അര്‍ച്ചനപ്പൂക്കള്‍ എന്ന നാടകത്തിന് മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേര്‍ത്തല ഷൈലജ തിയറ്റേഴ്‌സ് തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകള്‍ക്കായി ആലത്തൂര്‍ മധു രചിച്ച 20 ഓളം നാടകങ്ങളില്‍ ഭൂരിഭാഗവും വന്‍ വിജയം നേടിയിരുന്നു.

തൃപ്പൂണിത്തുറ സൂര്യക്കായി അയോധ്യാകാണ്ഡം എന്ന നാടകം രചിച്ചാണ് കലാരംഗത്തേക്ക് വന്നത്. എരുമേലി അംബുജം എന്ന പേരില്‍ അറിയപ്പെടുന്ന നാടക നടി ഷീബയാണ് ഭാര്യ. മക്കള്‍: അര്‍ച്ചന, ഗോപിക.

LEAVE A REPLY

Please enter your comment!
Please enter your name here