മൂന്നാര്‍: മാനം തെളിഞ്ഞതോടെ മൂന്നാറില്‍ അതിശൈത്യം മടങ്ങിയെത്തി. താപനില പൂജ്യത്തിലും താഴെ. ഡിസംബറില്‍ തണുപ്പ് രേഖപ്പെടുത്തിയെങ്കിലും മഴ ശക്തമായതോടെ കാലാവസ്ഥ മാറിമറിഞ്ഞു. മഴ ദിവസങ്ങള്‍ നീണ്ടത് മഞ്ഞുവീഴ്ചക്ക് തടസ്സമാകുകയും ചെയ്തു.
എന്നാല്‍, മഴമാറിയതോടെ അതിശൈത്യം പെയ്തിറങ്ങുകയാണ്. ഉപാസി, നല്ലതണ്ണി, സൈലൻറ്വാലി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച പൂജ്യം ഡിഗ്രിയും ലക്ഷ്മി എസ്റ്റേറ്റില്‍ മൈനസ് ഒന്നുമാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും തണുപ്പ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.