ബിഹാർ ബിജെപി നേതാവിന് അജ്ഞാതരുടെ വെടിയേറ്റു; നിലഅതീവ ഗുരുതരം

പട്​ന: ബിഹാർ ബിജെപി സംസ്ഥാന വക്താവ്​ അസ്​ഫർ ഷംസിക്ക്​ അജ്ഞാതരുടെ വെടിയേറ്റു. ഗുരുതര പരിക്കേറ്റ ഷംസി പട്​ന മെഡിക്കൽ കോളജിൽ ചികിത്സയിലാണ്​.

ഷംസി അധ്യാപകനായി ജോലി ചെയ്യുന്ന മംഗറർ ജില്ലയിലെ കോളജിൽ ഇന്ന്​ 11.30ഓടെയാണ്​ വെടിയേറ്റത്​. വയറിലും തലയിലും വെടിയേറ്റിട്ടുണ്ട്​. ഷംസിക്ക്​ കോളജിലെ ഒരാളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.

ഷംസി കോളജിലെത്തി കാറിൽ നിന്നും ഇറങ്ങവേ പതിയിരുന്ന അക്രമികൾ വെടി​യുതിർക്കുകയായിരുന്നു. ഇതിനിടയിൽ ഗുരുതര പരിക്കേറ്റ ഷംസി മരിച്ചെന്ന് വാർത്തകൾ വരുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.