ന്യൂഡെൽഹി: പാക്കിസ്ഥാന് ജയിലില്‍ കഴിഞ്ഞ മഹാരാഷ്ട്ര സ്വദേശിനിക്ക് രണ്ട് പതിറ്റാണ്ടിന് ശേഷം മോചനം. ഹസീന ബീഗം(65)ആണ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
ഔറംഗബാദിലെ റാഷിദ്പുര സ്വദേശിനിയായ ഹസീന ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശിയായ ദില്‍ഷാദ് അഹമ്മദിനെയാണ് വിവാഹം ചെയ്തത്. ദില്‍ഷാദിന്റെ ബന്ധുക്കളെ കാണാനാണ് ഹസീന പാക്കിസ്ഥാനിലേക്ക് പോയത്. എന്നാല്‍ ഇവിടെ വച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതോടെ ഹസീനയെ ജയിലിലടച്ചു. കഴിഞ്ഞ 18 വര്‍ഷക്കാലം ഇവര്‍ ജയിലില്‍ തന്നെയാണ് കഴിഞ്ഞത്.
ഔറംഗാബാദ് പോലീസിന്റെ പ്രയത്ന ഫലമായാണ് ഹസീനയുടെ ജയില്‍ മോചനം സാധ്യമായത്. പാക്കിസ്ഥാനിൽ തന്നെ ബലമായി തടവിലാക്കിയെന്നും താൻ വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോയെന്നും ഹസീന ബീഗം പറയുന്നു. താനിപ്പോൾ സ്വർഗത്തിലാണെന്ന തോന്നലുണ്ടെന്നും ഹസീന കൂട്ടിച്ചേർത്തു. ഔറംഗാബാദ് പോലീസിനോടും ഹസീന നന്ദി അറിയിച്ചു.