ഡെൽഹി ട്രാ​ക്ട​ർ റാ​ലി​യിലെ സംഘർഷം; കർഷകർക്കെതിരേ നാ​ലു കേ​സു​ക​ൾ

ന്യൂ​ഡെൽ​ഹി: റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി​യിലെ അക്രമവുമാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നാ​ല് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. സിം​ഗു, തി​ക്രി അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സം​ഘ​ർ​ഷ​ത്തി​ൽ 83 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ന്നാ​ണ് ഡെൽ​ഹി പോ​ലീ​സ് അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ൽ ഡ​ൽ​ഹി ശാ​ന്ത​മാ​യി. ക​ര്‍​ഷ​ക​ര്‍ ത​ങ്ങ​ളു​ടെ സ​മ​ര​ഭൂ​മി​യാ​യ സിം​ഗു അ​തി​ര്‍​ത്തി​യി​ലേ​ക്ക് മ​ട​ങ്ങി. എ​ന്നാ​ൽ ഏ​താ​നും ക​ർ​ഷ​ക​ർ ഇ​പ്പോ​ഴും ചെ​ങ്കോ​ട്ട പ​രി​സ​ര​ത്ത് നി​ല​യു​റ​ച്ചി​ട്ടു​ണ്ട്.

ഐ​ടി​ഒ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​ര്‍​ഷ​ക​ന്‍റെ മൃ​ത​ദേ​ഹം സ​മ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് വെ​ടി​വ​യ്പി​ലാ​ണ് ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് സ​മ​ര​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ട്രാ​ക്ട​ര്‍ മ​റി​ഞ്ഞാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഇ​തി​നി​ടെ, ഡെല്‍​ഹി​യി​ല്‍ സു​ര​ക്ഷ​ക്കാ​യി 15 ക​മ്പ​നി അ​ര്‍​ദ്ധ​സൈ​നി​ക​രെ കൂ​ടു​ത​ല്‍ നി​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ വി​ളി​ച്ചു ചേ​ര്‍​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഐ​ടി​ഒ, ഗാ​സി​പു​ര്‍, നം​ഗ്ലോ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ധി​ക സു​ര​ക്ഷാ വി​ന്യാ​സം ന​ട​ത്തു​ക.