കൊറോണ ബാധിതനായ എം വി ജയരാജന്‍റെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിൽ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കൊറോണ ബാധിതനാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്.

മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ പരിയാരത്ത് എത്തും. ഒരാഴ്ച മുമ്പാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊറോണ ബാധിച്ചത്.

ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സിപാപ്പ് ഓക്‌സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്.