ആഗോളതലത്തിൽ ആണവായുധങ്ങൾ നിരോധിച്ച ഐക്യരാഷ്ട്രസഭാ കരാർ പ്രാബല്യത്തിൽ

ന്യൂഡെൽഹി: ആഗോളതലത്തിൽ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കരാർ പ്രാബല്യത്തിൽ വന്നു. ആദ്യമായാണ് ഇത്തരമൊരു കരാറിന് ഐക്യരാഷ്ട്ര സഭ അനുമതി നൽകുന്നത്. ആണവായുധങ്ങൾ പൂർണമായും നരോധിച്ച് ഈ കരാർ അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാകും.

ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെയാണ് യുഎന്നിന്റെ തീരുമാനം. ആണവായുധങ്ങളുടെ മറ്റ് ന്യൂക്ലിയാർ സ്‌ഫോടക വസ്തുക്കളും നിർമാണം ചെയ്യുക, പരീക്ഷിക്കുക, കൈവശം വയ്ക്കുക്ക, കൈമാറ്റം ചെയ്യുക എന്നിവ നിരോധിക്കുന്നതാണ് നിയമം.

2017 ലാണ് യുഎൻ ആണവായുധങ്ങൾ നിരോധിക്കാൻ തീരുമാനമെടുത്തത്. എന്നാൽ അന്ന് 122 രാജ്യങ്ങൾ മാത്രമാണ് വോട്ട് ചെയ്തത്. എട്ട് രാജ്യങ്ങൾ ചർച്ചയിലും വോട്ടിംഗിലും പങ്കെടുത്തിരുന്നില്ല. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ചൈന, പാകിസ്താൻ, ഉത്തെര കൊറിയ, റഷ്യ, ഫ്രാൻസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ചർച്ചയിൽ നിന്ന് വിട്ടുനിന്നത്.

നിലവിൽ 61 രാജ്യങ്ങളാണ് കരാർ അംഗീകരിച്ചിരിക്കുന്നത്. കരാറിന് ഒക്ടോബർ 24 നാണ് അംഗീകാരം ലഭിച്ചത്. തുടർന്ന് 90 ദിവസത്തിന് ശേഷമാണ് പ്രബല്യത്തിൽ വന്നത്.