തെരഞ്ഞെടുപ്പിൽ നേതാക്കൾ ബന്ധുക്കൾക്കായി വാദിക്കരുതെന്ന് ജെ പി നഡ്ഡ

ലക്‌നൗ: നേതാക്കൾക്ക് കർശന നിർദേശവുമായി ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ. 2022 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി സ്വന്തം അജഡൻഡകൾ നടപ്പിലാക്കാനായി നേതാക്കൾ ഒരുങ്ങരുതെന്നും നഡ്ഡ പറഞ്ഞു. ലക്‌നൗവില രണ്ട് ദിന സന്ദർശനത്തിന് ഇടയ്ക്കാണ് നഡ്ഡ നേതാക്കൾക്ക് നിർദേശം നൽകിയത്. എംപിമാരോടും എംഎൽഎമാരോടും ഓരോ ഗ്രാമങ്ങളിലും പ്രചരണത്തിനായി എത്തണമെന്നും നഡ്ഡ ആവശ്യപ്പെട്ടു.

ഒരു എംഎൽഎയോ എംപിയോ തങ്ങളുടെ ബന്ധുക്കൾക്കായി തിരഞ്ഞെടുപ്പിൽ ആവശ്യങ്ങൾ ഉയർത്തരുതെന്ന് നഡ്ഡ വ്യക്തമാക്കി. സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിർത്തരുത് അതിന് പകരം പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയ്ക്കായി നിലകൊള്ളണമെന്നും നഡ്ഡ വ്യക്തമാക്കി.

ഓരോ വീടുകളിലും എത്തി ബിജെപി സർക്കാർ ചെയ്ത അഭിമാനാർഹമായ നേട്ടങ്ങളെക്കുറിച്ച്‌ വോട്ടർമാരോട് സംസാരിക്കണമെന്നും നഡ്ഡ നിർദേശിച്ചു. രാജ്യത്തെ മികച്ച ജനാധിപത്യ പാർട്ടി ബിജെപിയാണെന്നും മറ്റ് പാർട്ടികളിൽ കുടുംബ രാഷ്ട്രീയമാണെന്നും നഡ്ഡ കുറ്റപ്പെടുത്തി